• എല്ലാവർക്കും കൊട്ടുവള്ളിയുടെ സ്വന്തം വെബ്‌സൈറ്റിലേക്ക് സ്വാഗതം
  • WELCOME TO KODUVALLYONLINE.COM
  • ഏല്ലാവർക്കും ഓണാശംസകൾ
Top News
2017 Feb 17
സിഎച്ച് എംകെഎം ഗവ.കോളജിലെ ഭാഷാ വിഭാഗങ്ങൾ ചേർന്ന് കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ ധനസഹായത്തോടെ ‘മാധ്യമങ്ങളും അരിക് ജീവിതാവിഷ്കാരവും’ എന്ന വിഷയത്തിൽ ദ്വിദിന ദേശീയ സെമിനാർ തുടങ്ങി. ഡോ. പി.ഗീത ഉദ്ഘാടനം ചെയ്തു. പി.ഹൃദ്യ, ഹുസ്സൈൻ പലേക്കോടൻ, എം.സത്യൻ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഉണ്ണികൃഷ്ണൻ ആവളയുടെ വിമെൻസ് എന്ന ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. പ്രിൻസിപ്പൽ ഡോ.പി.എസ്.അജിത അധ്യക്ഷത വഹിച്ചു. സജിത കിഴിനിപ്പുറത്ത് പ്രസംഗിച്ചു. ഇന്ന് വിവിധ സെഷനുകളിലായി മാധ്യമങ്ങളുമായി ബന്ധപ്പെട്ട ...
By : admin
2017 Feb 16
മഹത്തായ പാരമ്പര്യം കൊണ്ടും മഹാന്മാരുടെ നേതൃത്വം കൊണ്ടും എന്നും ശ്രദ്ധേയമായ നമ്മുടെ രാജ്യവും ജനങ്ങളും ഒരു സർക്കാരിന്റെ ജനദ്രോഹ നടപടികൾക്ക് സാക്ഷികളാകേണ്ടിവന്ന ദയനീയ സാഹചര്യമാണുള്ളതെന്ന് എം.കെ.രാഘവൻ എംപി പറഞ്ഞു. എം.കെ.മുനീർ എംഎൽഎയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് മേഖലാ ജാഥയ്ക്ക് നൽകിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.കെ.സുലൈമാൻ അധ്യക്ഷത വഹിച്ചു. സി.മോയിൻകുട്ടി, ഉമ്മർ പാണ്ടികശാല, എൻ.സുബ്രഹ്മണ്യൻ, എൻ.സി.അബൂബക്കർ, വി.കുഞ്ഞാലി, എം.എ.റസാഖ്, വി.എം.ഉമ്മർ, കെ.സി.മാമു എന്നിവർ ...
By : admin
2017 Feb 14
കസ്തൂരി രംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇഎസ്എ നിർണയത്തിന്റെ അന്തിമ വിജ്ഞാപനം ജനജീവിതത്തെ ബാധിക്കുകയില്ലെന്ന് സർക്കാർ ഉറപ്പുവരുത്തണമെന്ന് കർഷക കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇഎസ്എ പ്രഖ്യാപനത്തിന്റെ അന്തിമ വിജ്ഞാപനം നടത്തേണ്ട കാലാവധി മാർച്ച് നാലിന് അവസാനിക്കുകയാണ്. ഒരു വില്ലേജ് മുഴുവനും അടിസ്ഥാന യൂനിറ്റായി കണക്കാക്കി ജനവാസ മേഖലകളും കൃഷിയിടങ്ങളും തോട്ടങ്ങളും ഇഎസ്എയിൽ ഉൾപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.  ഭരണപരമായ കാര്യങ്ങൾക്ക് വേണ്ടി രൂപപ്പെടുത്തിയ വില്ലേജ് അതിർത്തികൾ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ അതിർത്തികളായി കണക്കാക്കുന്നത് തികച്ചും അശാസ്ത്രീയമാണ്. അന്തിമ വിജ്ഞാപനം ഇറക്കുന്നതിന്റെ മുമ്പ് സംസ്ഥാന സർക്കാറും ജനപ്രതിനിധികളും 2015 ഒക്ടോബർ 27 ന് കേന്ദ്ര സർക്കാറിന് സമർപ്പിച്ച നിർദേശങ്ങൾ ...
By : admin
Events
No results found.
2016-09-14   തിരുവോണം - ബാങ്ക് അവധി
2016-09-16   ഗുരു ജയന്തി - ബാങ്ക് അവധി
2016-09-19   തിങ്കൾ - സ്‌കൂൾ തുറക്കുന്നു
2016-09-21   (ബുധൻ) ഗുരു സമാധി - ബാങ്ക് അവധി
Recent 'Tips And Tricks'
2015 Mar 30
കുടവയർ ഏതൊരു വ്യക്തിയേയും അസ്വസ്ഥമാക്കുന്ന സംഭവമാണ്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വളരെ സിംപിളായി ഒതുക്കമുള്ള വയർ സ്വന്തമാക്കാം. 1 വയറ്റിൽ കൊഴുപ്പടിയുന്നതാണ് കുടവയറിന്റെ ഒരു കാരണം. ധാരാളം വെള്ളം കുടിക്കുന്നത് കൊഴുപ്പകറ്റും. 2 ഇറുകിയ വസ്ത്രം ധരിക്കാതിരിക്കുക. ഇറുകിയ വസ്ത്രം വയറിന്റെ മുകൾ ഭാഗത്ത് കൊഴുപ്പടിയാൻ ഇടയാക്കും 3 ഉപ്പിന്റെ ഉപയോഗം പരമാവധി കുറക്കുക 4 ചെറുനാരങ്ങാനീരും തേനും ഇളംചൂടുവെള്ളത്തിൽ കലർത്തി കഴിക്കുന്നത് നല്ലതാണ് 5 കാപ്പി, റിഫൈന്‍ഡ് ഷുഗര്‍, മദ്യം, പ്രോസസ്ഡ് ഫുഡ് എന്നിവ ഒഴിവാക്കുക. 6 വ്യായാമം ശീലമാക്കുക 7 ഉറങ്ങുന്നതിനു രണ്ടു മണിക്കൂർ മുമ്പെങ്കിലും ഭക്ഷണം കഴിക്കുക 8 ഇരുന്നു ജോലി ചെയ്യുന്നവർ നിവർന്നിരിക്കാൻ ...
By : admin
2015 Mar 04
നിങ്ങള്‍ കാന്‍സര്‍ ബാധിതനാണ്, ഏവരും ഞെട്ടുന്ന രണ്ടു വാക്കുകള്‍ ആണിവ. ആരും കേള്‍ക്കുവാന്‍ ആഗ്രഹിക്കാത്തതും. ദുഖകരമെന്നു പറയട്ടെ നോര്‍ത്ത് അമേരിക്കയില്‍ മാത്രം ഈ യടുത്ത് നടത്തിയ സര്‍വ്വേയില്‍ ഓരോ ദിനവും 5,000 ആളുകള്‍ ഈ വാക്കുകള്‍ കേള്‍ക്കുന്നുണ്ടെന്നാണ് കണക്ക്. അതിനെക്കാള്‍ അപകടകരമായി അമേരിക്കയില്‍ മരണത്തിനുള്ള രണ്ടാമത്തെ ഏറ്റവും വലിയ കാരണമായി മാറിയിരികുകയാണ് കാന്‍സര്‍ രോഗം. അമേരിക്കയിലെ പ്രമുഖ ഹോളിസ്റ്റിക് വിദഗ്ദനായ ഡേവിഡ്‌ ബ്രൌണ്‍സ്റ്റെയിന്‍ വര്‍ഷങ്ങളായി കാന്‍സര്‍ രോഗത്തെ കുറിച്ച് പഠിക്കുകയും ആ രോഗം എങ്ങിനെ വരുന്നത് തടയാമെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ബ്രൌണ്‍സ്റ്റെയിന്റെ അഭിപ്രായത്തില്‍ കാന്‍സര്‍ രോഗം വന്നു കഴിഞ്ഞാല്‍ പിന്നീടു അതില്‍ നിന്നും രക്ഷപ്പെടുന്നത് വളരെ ചുരുക്കം പേരാണെന്നും കാന്‍സര്‍ രോഗത്തെ ...
By : admin
2015 Jan 08
പച്ചക്കറികള്‍ക്കു തീവിലയാണ്‌. തൊട്ടാല്‍ പൊളളും. അരമനസ്സുവെച്ചാല്‍ മതി. വിലക്കയറ്റത്തില്‍ നിന്ന്‌ അല്‍പ്പം ആശ്വാസം നേടാം. എല്ലാവര്‍ക്കും വീട്ടില്‍ അത്യാവശ്യമാണ്‌ പച്ചക്കറി. ദിവസേന വേണം. വിപണിയില്‍ നിന്ന്‌ വന്‍വില കൊടുത്തു വാങ്ങുന്ന പച്ചക്കറി അപ്പാടെ വിഷമയമാണ്‌. അരമണിക്കൂറെങ്കിലും വിനാഗിരി ചേര്‍ത്ത വെളളത്തില്‍ ഇട്ടുവെച്ചാലേ ഉപയോഗിക്കാനാകൂ എന്ന പ്രശ്‌നവുമുണ്ട്‌. എന്നാല്‍ കീടനാശിനികള്‍ തളിക്കാത്ത പച്ചക്കറികള്‍ വീട്ടിലുണ്ടാക്കിയാല്‍ ആരോഗ്യവും കേടാകില്ല, പോക്കറ്റും ചോരില്ല. വീടിനു ചുറ്റും സ്‌ഥലമുള്ളവര്‍ പച്ചക്കറിത്തോട്ടം ഉണ്ടാക്കിയില്ലെങ്കില്‍ നാടിനോടു ചെയ്യുന്ന കുറ്റകൃത്യമാണ്‌. കുറഞ്ഞത്‌ ആറു മണിക്കൂറെങ്കിലും സൂര്യപ്രകാശവും വെള്ളവും ലഭിക്കുന്ന സ്‌ഥലമായാല്‍ നന്ന്‌. വളരെക്കാലത്തേക്കു വിളവു തരുന്ന കറിവേപ്പ്‌, ...
By : admin
2014 Dec 16
അലര്‍ജിയുടെ വിഷമതകള്‍ കൊണ്ട് വലയേണ്ടി വരുന്നത് കുട്ടികളെയും മാതാപിതാക്കളെയും സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടും പ്രതിസന്ധിയും ഉണ്ടാക്കുന്നു. കുട്ടികളിലെ അലര്‍ജിക്ക് വേണ്ടത്ര ശ്രദ്ധ നല്‍കണം. അച്ഛനോ, അമ്മയോ അലര്‍ജി യുള്ളവരാണോ? എങ്കില്‍ കുട്ടികള്‍ക്ക് അലര്‍ജിയു ണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അലര്‍ജിക്കു കാരണമാകുന്ന ജീന്‍ തലമുറകളായി കൈമാറ്റം ചെയ്യപ്പെടുന്നതാണിതിന്റെ കാരണം. കുട്ടികളില്‍ ഏറെപ്പേരിലും പൊതുവേ കണ്ടുവരുന്നത് പൊടി കൊണ്ടുള്ള അലര്‍ജിയാണ്. മണ്ണിലും പൊടി നിറഞ്ഞ സാഹചര്യങ്ങളിലും കളിക്കുന്ന കുട്ടികള്‍ പലപ്പോഴും ഇതേക്കുറിച്ച് ചിന്തിക്കാ റില്ല. എന്നാല്‍ മാതാപിതാക്കള്‍ അലര്‍ജിയുള്ള കുട്ടികളെ കഴിവതും പൊടിയടിക്കുന്ന സാഹചര്യങ്ങളുമായി ഇടപഴകാന്‍ അനുവദിക്കരുത്. അതേസമയം വീടും കുട്ടിയുടെ പഠനമുറിയും പൊടിയില്ലാതെ ...
By : admin

Real Estate
Post Your Ad

koduvallyonline Visitors