2015 Jan 15 | View Count:209
അപേക്ഷിക്കേണ്ട വിധം:- നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷകളുടെ രണ്ടു പകര്‍പ്പുകള്‍. നിബന്ധനകള്‍ : 40 ശതമാനത്തില്‍ കുറയാത്ത വൈകല്യമുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് (ഓരോ വൈകല്യത്തിനും പ്രത്യേകശതമാനമാവശ്യമാണ്) കുടുംബ വാര്‍ഷികവരുമാനം 6,000 രൂപയില്‍ കവിയരുത്. അടക്കേണ്ട ഫീസ്:- ഫീസില്ല സേവനം ലഭിക്കുന്ന സമയപരിധി  - 30 ദിവസത്തിനകം അന്വേഷണം കഴിഞ്ഞ് അടുത്ത ക്ഷേമകാര്യ സ്റാന്റിംഗ് കമ്മിറ്റിയുടേയും ഭരണസമിതിയുടേയും തീരുമാനപ്രകാരം പാസ്സായി വരുന്ന മുറയ്ക്ക് പണത്തിന്റെ ലഭ്യതയനുസരിച്ച് മണിയോര്‍ഡറായി അയയ്ക്കുന്നു.
By:admin
2015 Jan 15 | View Count:727
റേഷന്‍ കാര്‍ഡ് ഫോറം പൂരിപ്പിക്കുന്ന വിധം ഇവിടെ ആദ്യം പ്രസിദ്ധീകരിച്ച റേഷന്‍ കാര്‍ഡ് അപേക്ഷാ ഫോറം പൂരിപ്പിക്കുന്ന വിധം എന്ന പോസ്റ്റ് ധാരാളം ആളുകള്‍ വായിച്ചിട്ടുള്ളതായി കാണുന്നു. അതില്‍ തന്നെ കുറച്ച് ആളുകള്‍ ഇമേജ് ആയതിനാല്‍ മനസിലാകാന്‍ ബുദ്ധിമുട്ട് ഉണ്ട് എന്ന് അറിയിച്ചിരുന്നു. ആയതിന്നാല്‍ ആ പോസ്റ്റ് വളരെ വ്യക്തമായി ഇമേജ് രൂപത്തിലല്ലാതെ ടെക്‌സ്റ്റ് രൂപത്തില്‍ വീണ്ടും പ്രസിദ്ധീകരിക്കുകയാണ്‌. മുന്‍ പോസ്‌റ്റിനേക്കാള്‍ വളരെ വ്യക്തമായി പുതിയ പോസ്റ്റ് നിങ്ങള്‍ക്ക് കാണാവുന്നതാണ്‌. 1. നിലവിലുള്ള കുടൂംബനാഥന്റെ പേര് -  ഇവിടെ ഒന്നും എഴുതേണ്ട ആവശ്യമില്ല.  2. മുതിർന്ന വനിത അംഗത്തിന്റെ പേര് -  മുതിർന്ന വനിത അംഗത്തിന്റെ പേര് മലയാളത്തിൽ ഫോമിൽ എഴുതിയിട്ടൂണ്ട്. അതിനു ശേഷം (ഇംഗ്ലീഷ്) എന്ന് കാണുന്ന സ്ഥലത്ത് മുതിർന്ന വനിതാ അംഗത്തിന്റെ പേര് ...
By:admin
2015 Jan 14 | View Count:225
അപേക്ഷിക്കേണ്ട വിധം:- നിര്‍ദ്ദിഷ്ടഫോറത്തിലുള്ള അപേക്ഷകളുടെ രണ്ടു പകര്‍പ്പുകള്‍, റേഷന്‍കാര്‍ഡിന്റെ കോപ്പി, ഭൂസ്വത്തിന്റെ വിവരങ്ങള്‍, വരുമാനം തെളിയിക്കുന്ന രേഖ, ഭര്‍ത്താവിന്റെ മരണസര്‍ട്ടിഫിക്കറ്റ്/ഏഴു വര്‍ഷമായി ഭര്‍ത്താവിനെക്കുറിച്ച് യാതൊരു വിവരവുമില്ലാത്തവര്‍ അതു സംബന്ധിച്ച രേഖ/ വിവാഹമോചിതയാണെന്നു തെളിയിക്കുന്ന രേഖ എന്നിവ ഹാജരാക്കണം.നിബന്ധനകള്‍:- കുടുംബവാര്‍ഷിക വരുമാനം 3,600 രൂപയില്‍ കവിയരുത്. മറ്റു പെന്‍ഷനുകള്‍ വാങ്ങുന്നവര്‍ ആകരുത്. രണ്ടു വര്‍ഷമായി കേരളത്തില്‍ താമസിക്കുന്നവരാകണം. യാചകവൃത്തി തൊഴിലായി സ്വീകരിച്ചവരാകരുത്.അടക്കേണ്ട ഫീസ്:- ഫീസില്ലസേവനം ലഭിക്കുന്ന സമയപരിധി :- 30 ദിവസത്തിനകം അന്വേഷണം. ക്ഷേമകാര്യ സ്റാന്റിംഗ് കമ്മിറ്റിയുടേയും ഭരണസമിതിയുടേയും തീരുമാനപ്രകാരം ജില്ലാകളക്ടര്‍ക്ക് അയയ്ക്കും. പാസ്സായി വരുന്ന ...
By:admin
2015 Jan 14 | View Count:230
അപേക്ഷിക്കേണ്ട വിധം:- നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷകളുടെ രണ്ടു പകര്‍പ്പുകള്‍, പ്രായം തെളിയിക്കുന്നതിന് ജനനസര്‍ട്ടിഫിക്കറ്റ്/മെഡിക്കല്‍ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡിന്റെ കോപ്പി, ഭൂസ്വത്തിന്റെ വിവരങ്ങള്‍.നിബന്ധനകള്‍:- 60 വയസ്സിനുമുകളില്‍ പ്രായം. കുടുംബവാര്‍ഷിക വരുമാനം 100,000 രൂപയില്‍ കവിയരുത്. മറ്റു പെന്‍ഷനുകള്‍ വാങ്ങുന്നവരാകരുത്. മുന്നുവര്‍ഷമായി കേരളത്തില്‍ താമസിക്കുന്നവരാകണം. വൃദ്ധസദനത്തിലേയോ, ശരണാലയത്തിലേയോ അന്തേവാസിയായിരിക്കരുത്. യാചകവൃത്തി തൊഴിലായി സ്വീകരിച്ചവരാകരുത്. അടക്കേണ്ട ഫീസ്:- ഫീസില്ലസേവനം ലഭിക്കുന്ന സമയപരിധി :- 30 ദിവസത്തിനകം അന്വേഷണം. ക്ഷേമകാര്യ സ്റാന്റിംഗ് കമ്മിറ്റിയുടേയും ഭരണസമിതിയുടേയും തീരുമാനപ്രകാരം ജില്ലാകളക്ടര്‍ക്ക് അയയ്ക്കും. പാസ്സായിവരുന്ന മുറയ്ക്ക് പണത്തിന്റെ ലഭ്യതയനുസരിച്ച് ...
By:admin
2015 Jan 11 | View Count:293
അപേക്ഷകന്റെയും പിതാവിന്റെയും ജാതി രേഖപെടുത്തിയ രേഖകള്‍ ,/സ്കൂള്‍ സര്‍ടിഫിക്കറ്റ് , ഹാജരാക്കണം.പട്ടികജാതി /വര്‍ഗ വിഭാഗങ്ങള്‍ക്ക്  ജാ തി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതു തഹസില്‍ദാര്‍ ആണ്.OBC വിഭാഗത്തില്‍ പെട്ടവര്‍ക്ക് വില്ലേജ് ഓഫീസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് മതി.സംസ്ഥാനത്തിന് പുറത്തേക്കു   സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്‍്  സര്‍ട്ടിഫിക്കറ്റ്  നല്‍കുന്നതും തഹസില്‍ദാര് ആണ്   .എങ്കിലും വില്ലേജ് ഓഫീസില്‍ വന്നു വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ട്‌ സഹിതം ആണ് താലൂക്ക് ഓഫീസില്‍ പോകേണ്ടതു .സംസ്ഥാനത്തിനകത്ത് ആവശ്യമായ സര്‍ട്ടിഫികറ്റ് കള്‍ വില്ലേജ് ഓഫീസര്‍ നല്‍കുന്നു.അന്വേഷണത്തിന് ശേഷം മാത്രമേ സര്‍ടിഫിക്കറ്റ് ലഭിക്കൂ. പരമാവധി3 ദിവസം
By:admin
2015 Jan 11 | View Count:228
അപേക്ഷിക്കേണ്ട വിധം:- നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള മെമ്മോറണ്ടം (2 എണ്ണം) വെള്ള കടലാസിലുള്ള സംയുക്ത അപേക്ഷ (അഞ്ചൂരൂപയുടെ കോര്‍ട്ട് ഫീ സ്റാമ്പ് പതിച്ചത്) പാസ്പോര്‍ട്ട് സൈസ് ഫോട്ടോ-4 കോപ്പി. പ്രായം തെളിയിക്കുന്നതിനുള്ള രേഖ, വിവാഹം നടന്നതിന്റെ രേഖ, വാര്‍ഡ് മെമ്പറുടെ സാക്ഷ്യപത്രം.നിബന്ധനകള്‍:- പഞ്ചായത്ത് അതിര്‍ത്തിക്കുള്ളില്‍ നടന്ന വിവാഹം മാത്രം. വരന് 21 ഉം, വധുവിന് 18 ഉം വയസ്സ് വിവാഹതീയതികളില്‍ പൂര്‍ത്തിയായിരിക്കണം (തെളിവ് ഹാജരാക്കണം). അറിയപ്പെടുന്ന രണ്ട് സാക്ഷികള്‍ ഉണ്ടായിരിക്കണം. വരന്റെ/വധുവിന്റെ ആദ്യവിവാഹമല്ലെങ്കില്‍ മുന്‍വിവാഹം ഒഴിവായതിന്റെ/വേര്‍പിരിഞ്ഞതിന്റെ നിയമപരമായ രേഖകള്‍ ഹാജരാക്കണം.അടക്കേണ്ട ഫീസ്:- സര്‍ട്ടിഫിക്കറ്റിന് 5 രൂപ; ജിസ്ട്രേഷന്‍ ഫീസ് 10 രൂപ; 45 ദിവസത്തിനുശേഷം 100 രൂപ.സേവനം ലഭിക്കുന്ന സമയപരിധി :- 5 ദിവസം
By:admin
Displaying 19-24 of 131 results.


Real Estate
Post Your Ad

koduvallyonline Visitors