2015 Jan 11 | View Count:410
5 രൂപ കോര്‍ട്ട് ഫീ സ്റ്റാമ്പ് ഒട്ടിച്ച അപേക്ഷ സമര്‍പ്പിക്കണം.വരുമാനം തെളിയിക്കുന്ന രേഖകള്‍ ,റേഷന്‍ കാര്‍ഡ് ഹാജരാക്കണം.ശമ്പള സര്‍ട്ടിഫിക്കറ്റ് ,ഇന്‍ കം  ടാക്സ് റിട്ടേണ്‍ പെന്‍ഷന്‍ രേഖകള്‍ എന്നിവ തെളിവിനായ് ഹാജരാക്കാം .വില്ലേജ് ഓഫീസര്‍ നടത്തുന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു.പരമാവധി6 ദിവസം .പട്ടിക ജാതി /വര്‍ഗ വിഭാഗക്കാര്‍ സ്റ്റാമ്പ് ഒട്ടിക്കേണ്ടതില്ല.
By:admin
2015 Jan 11 | View Count:425
ഒരാള്‍ മരണപെട്ടാല്‍ അയാളുടെ അടുത്ത അവകാശികളെ നിശ്ചയിക്കുന്നതിനാണ് ഈ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. 5രൂപ സ്റ്റാമ്പ് പതിച്ച അപേക്ഷ വില്ലേജ്  ഓഫീസര്‍ക്ക്  സമര്‍പ്പിക്കുക.മരണ സര്‍ട്ടിഫിക്കറ്റ്  ഹാജരാക്കണം. രണ്ടു അയല്‍വാസികളില്‍ നിന്നും സ്റ്റേറ്റ്മെന്റ് എടുക്കും.വിശദമായ അന്വേഷണവും നടത്തും.വിവിധ മത വിഭാഗക്കാര്‍ക്ക് പ്രത്യേകമായി  നിലവില്‍ ഉള്ള നിയമങ്ങള്‍ക്ക് അനുസ്സരിച്ചാണ് അനന്തര അവകാശികളെ നിശ്ചചയിക്കുനനത്.അന്വേഷണ റിപ്പോര്‍ട്ട് വില്ലേജ് ഓഫീസര്‍ തഹസില്‍ദാര്‍ക്ക് അയച്ചു കൊടുക്കുന്നു.ഗസറ്റില്‍ പരസ്യപെടുത്തി ലീഗല്‍ ഹെയര്‍ ഷിപ്‌ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് തഹസില്‍ദാര്‍ ആണ്. ഫാമിലി മെമ്പര്‍ ഷിപ്‌ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് വില്ലേജ് ഓഫീസര്‍ ആണ്.
By:admin
2015 Jan 11 | View Count:305
അപേക്ഷിക്കേണ്ട വിധം:- വൈകി രജിസ്റര്‍ ചെയ്യാനുള്ള കാരണം കാണിക്കുന്ന, 5 രൂപ കോര്‍ട്ട് ഫീ സ്റാമ്പ് പതിച്ച അപേക്ഷ (രണ്ട് കോപ്പികള്‍) വിവാഹിതരായി എന്നുള്ളതിനുള്ള തെളിവ് (ക്ഷണക്കത്ത്, വിവാഹം നടത്തപ്പെട്ട സ്ഥാപനത്തിന്റെ മേധാവിയുടെ സാക്ഷ്യപത്രം) പ്രായം തെളിയിക്കുന്ന സാക്ഷ്യപത്രം.നിബന്ധനകള്‍:- പഞ്ചായത്ത് അതിര്‍ത്തിക്കുള്ളില്‍ നടന്ന വിവാഹം മാത്രം. വരന് 21 ഉം, വധുവിന് 18 ഉം വയസ്സ് വിവാഹതീയതികളില്‍ പൂര്‍ത്തിയായിരിക്കണം (തെളിവ് ഹാജരാക്കണം).അറിയപ്പെടുന്ന രണ്ട് സാക്ഷികള്‍ ഉണ്ടായിരിക്കണം. വരന്റെ/വധുവിന്റെ ആദ്യവിവാഹമല്ലെങ്കില്‍ മുന്‍വിവാഹം ഒഴിവായതിന്റെ/വേര്‍പിരിഞ്ഞതിന്റെ നിയമപരമായ രേഖകള്‍ ഹാജരാക്കണം. വധൂവരന്മാര്‍ ഒരുമിച്ചു താമസമാണെന്ന് രണ്ട് ഗസറ്റഡ് ഓഫീസര്‍മാര്‍ സാക്ഷ്യപ്പെടുത്തണംഅടക്കേണ്ട ഫീസ്:- പത്ത് രൂപസേവനം ലഭിക്കുന്ന സമയപരിധി:- ...
By:admin
2015 Jan 11 | View Count:400
5ലക്ഷം വരെയുള്ളവ വില്ലേജ് ഓഫീസര്‍ നല്‍കും.അസ്സല്‍ ആധാരം ,അടിയാധാരം ,നികുതി രസീത് ,കുടിക്കട സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.അന്വേഷണം നടത്തി ബോധ്യപെട്ടത്തിനു ശേഷം അനുവദിക്കും പരമാവധി15 ദിവസം 
By:admin
2015 Jan 11 | View Count:301
നിശ്ചിത ഫോറത്തില്‍ 5രൂപ സ്റ്റാമ്പ്  പതിച്ച അപേക്ഷ വില്ലേജ് ഓഫീസര്‍ക്ക് സമര്‍പ്പിക്കുക.കേരളത്തില്‍ ജനിച്ചവര്‍ക്കും അവരുടെ കുട്ടികള്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ ജനിച്ചു വിവാഹിതരായി കേരളത്തില്‍ സ്ഥിരമായി താമസിക്കുന്നവരുടെ കുട്ടികള്‍ക്കും നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് വില്ലേജ് ഓഫീസില്‍ നിന്നും ലഭിക്കും .മറ്റ് കേസുകളില്‍ റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും.പ്രതിരോധ വകുപ്പിലേക്കും മറ്റും നേറ്റിവിറ്റി/ഡൊമിസൈല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് അഡീഷണല്‍ ഡിസ്ട്റിക്റ്റ് മജിസ്ട്രേറ്റ് ആണ്.സ്ഥിര താമസം തെളിയിക്കുന്ന രേഖകള്‍ റേഷന്‍ കാര്‍ഡ് ,തിരിച്ചറിയല്‍ കാര്‍ഡ്  ,നികുതി രശീറ്റ്മ റ്റ് തെളിവുകള്‍  ഹാജരാക്കണം  അന്വേഷണത്തിന് ശേഷം പരമാവധി5 ദിവസത്തിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും.
By:admin
2015 Jan 11 | View Count:309
OBCവിഭാഗത്തില്‍ പെട്ടവര്‍ക്ക് അനുവദിക്കുന്നു.മാതാപിതാക്കന്‍മാരുടെ വരുമാനം ,സ്റ്റാറ്റസ് പരിഗണിച്ച് ക്രീമിലയറില്‍ വരുമോ എന്ന് പരിശോധിക്കുന്നു.നിലവില്‍ നാലര ലക്ഷം ആണ് വരുമാന പരിധി.ബിസിനസ് ഇന്‍ കം  ആണ് നോക്കുക.അഞ്ചു ഹെക്ട്ടറില്‍ കൂടുതല്‍ ഭൂമി പാടില്ല . നീശ്ചിത അപേക്ഷാഫോറത്തില്‍ അപേക്ഷിക്കുക.ജാതി ,വരുമാനം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം .ശമ്പള സര്‍ട്ടിഫിക്കറ്റ് ,താമസം തെളിയിക്കുന്ന രേഖകള്‍ വേണം. സംസ്ഥാന ആവശ്യങ്ങള്‍ക്ക് വില്ലേജ് ഓഫീസറും കേന്ദ്രത്തിലേക്കും സംസ്ഥാനത്തിന് പുറത്തേക്കും തഹസില്‍ദാരും സര്‍ട്ടിഫിക്കറ്റ് നല്‍കും 
By:admin
Displaying 25-30 of 131 results.


Real Estate
Post Your Ad

koduvallyonline Visitors