2015 Jan 11 | View Count:200
നിശ്ചിത ഫോറത്തില്‍ 5രൂപ സ്റ്റാമ്പ്  പതിച്ച അപേക്ഷ വില്ലേജ് ഓഫീസര്‍ക്ക് സമര്‍പ്പിക്കുക.കേരളത്തില്‍ ജനിച്ചവര്‍ക്കും അവരുടെ കുട്ടികള്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ ജനിച്ചു വിവാഹിതരായി കേരളത്തില്‍ സ്ഥിരമായി താമസിക്കുന്നവരുടെ കുട്ടികള്‍ക്കും നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് വില്ലേജ് ഓഫീസില്‍ നിന്നും ലഭിക്കും .മറ്റ് കേസുകളില്‍ റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും.പ്രതിരോധ വകുപ്പിലേക്കും മറ്റും നേറ്റിവിറ്റി/ഡൊമിസൈല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് അഡീഷണല്‍ ഡിസ്ട്റിക്റ്റ് മജിസ്ട്രേറ്റ് ആണ്.സ്ഥിര താമസം തെളിയിക്കുന്ന രേഖകള്‍ റേഷന്‍ കാര്‍ഡ് ,തിരിച്ചറിയല്‍ കാര്‍ഡ്  ,നികുതി രശീറ്റ്മ റ്റ് തെളിവുകള്‍  ഹാജരാക്കണം  അന്വേഷണത്തിന് ശേഷം പരമാവധി5 ദിവസത്തിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും.
By:admin
2015 Jan 11 | View Count:223
OBCവിഭാഗത്തില്‍ പെട്ടവര്‍ക്ക് അനുവദിക്കുന്നു.മാതാപിതാക്കന്‍മാരുടെ വരുമാനം ,സ്റ്റാറ്റസ് പരിഗണിച്ച് ക്രീമിലയറില്‍ വരുമോ എന്ന് പരിശോധിക്കുന്നു.നിലവില്‍ നാലര ലക്ഷം ആണ് വരുമാന പരിധി.ബിസിനസ് ഇന്‍ കം  ആണ് നോക്കുക.അഞ്ചു ഹെക്ട്ടറില്‍ കൂടുതല്‍ ഭൂമി പാടില്ല . നീശ്ചിത അപേക്ഷാഫോറത്തില്‍ അപേക്ഷിക്കുക.ജാതി ,വരുമാനം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം .ശമ്പള സര്‍ട്ടിഫിക്കറ്റ് ,താമസം തെളിയിക്കുന്ന രേഖകള്‍ വേണം. സംസ്ഥാന ആവശ്യങ്ങള്‍ക്ക് വില്ലേജ് ഓഫീസറും കേന്ദ്രത്തിലേക്കും സംസ്ഥാനത്തിന് പുറത്തേക്കും തഹസില്‍ദാരും സര്‍ട്ടിഫിക്കറ്റ് നല്‍കും 
By:admin
2015 Jan 11 | View Count:214
ഭൂമിയുടെ കൈവശം തെളിയിക്കുന്ന രേഖയാണ് ഇത് .നിശ്ചിത മാതൃകയില്‍ അപേക്ഷ നല്‍കണം.അസ്സല്‍ ആധാരം, അടിയാധാരം ,ഭൂനികുതി  രസീത് ,കുടിക്കട സര്‍ടിഫിക്കറ്റ്,എന്നിവ ഹാജരാക്കണം.സ്ഥല പരിശോധന നടത്തി ബോധ്യപെട്ടതിന് ശേഷം അനുവദിക്കും .പരമാവധി7 ദിവസം.
By:admin
2015 Jan 11 | View Count:203
ഉടമസ്ഥാവകാശം മാറുന്നതിനു അനുസ്സരിച്ച് ഭൂഉടമയുടെ  പേരില്‍ നികുതി പിരിക്കുന്നതിനായ് വില്ലേജ് രേഖകളില്‍ ആവശ്യമായ മാറ്റം വരുത്തുന്നതിനെ ആണ് ജമ മാറ്റം /പോക്കുവരവ് എന്ന് പറയുന്നത് .ആധാരം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു ഒരു മാസത്തിനു ശേഷം ആക്ഷേപം ഒന്നും ഇല്ലെങ്കില്‍ പോക്കുവരവ് അനുവദിക്കും . പോക്ക് വരവ് ഫീസ്‌ 5ആര്‍ വരെ ഇരുപത്തഞ്ചു രൂപയാണ്. 5 ആര്‍  മുതല്‍  20  ആര്‍ വരെ 50 രൂപ  20 ആര്‍ മുതല്‍  40 ആര്‍ വരെ  100 രൂപ  40 ആര്‍ മുതല്‍  2 ഹെക്ടര്‍  വരെ 200 രൂപ  2 ഹെക്ടറിന് മുകളില്‍  500 രൂപ  ഒരു ആര്‍ എന്ന് പറഞ്ഞാല്‍ 2.47 സെന്റ്‌
By:admin
Displaying 5-8 of 8 results.


Real Estate
Post Your Ad

koduvallyonline Visitors