2014 Dec 04 | View Count:617
നടാനുള്ള പച്ചക്കറി വിത്തുകള്‍ മുന്‍വര്‍ഷങ്ങളിലുള്ള ചെടികളില്‍ നിന്ന് നമ്മള്‍ ശേഖരിച്ചതോ മറ്റുള്ളവരില്‍ നിന്ന് വാങ്ങിയതോ ആവാം. ശേഖരിച്ചവയില്‍ ചിലയിനങ്ങള്‍ ഈര്‍പ്പംതട്ടി കേടുവരികയോ ചില കാലത്ത് മുളക്കാത്തവയോ ആവാതിരിക്കാന്‍ ശ്രദ്ധിക്കണം. വിലകൊടുത്തു വാങ്ങുന്നവ ഗുണമേന്മ ഉറപ്പാക്കിയ ഇടങ്ങളില്‍ നിന്ന് ആവണം. പിന്നെ തക്കാളി, മുളക്, പയര്‍, കയ്പ, മത്തന്‍, വെള്ളരി എന്നിവ കടയില്‍ നിന്ന് കറിവെക്കാന്‍ വാങ്ങിയ പച്ചക്കറികളില്‍ മൂപ്പെത്തിയ നല്ല ഇനങ്ങള്‍ ഉണ്ടെങ്കില്‍ വിത്ത് ശേഖരിക്കാം. പച്ചക്കറി വിത്തുകള്‍ രണ്ട് രീതിയിലാണ് നടേണ്ടത്. ചിലത് നേരിട്ട് മണ്ണില്‍ നടാം; ഉദാ: ചീര, മുളക്, മുള്ളങ്കി, തക്കാളി, വഴുതന. മറ്റുചില വിത്തുകള്‍ വെള്ളത്തില്‍ കുതിര്‍ത്ത് മുളപ്പിച്ചശേഷം മണ്ണില്‍ നടാം; ഉദാ: വെണ്ട, പയറ്, വെള്ളരി, പാവല്‍, പടവലം, താലോരി, മത്തന്‍, ...
By:Guest
2014 Dec 04 | View Count:716
മൂത്രത്തില്‍ കല്ല്‌ മൂലം ഉണ്ടാകുന്ന കഠിന വേദന കുറയ്‌ക്കാനും കല്ല്‌ വീണ്ടും ഉണ്ടാകുന്നത്‌ തടയാനും പ്രകൃതി ചികിത്സാ മാര്‍ഗങ്ങള്‍ സഹായകരമാണ്‌ പരിഷ്‌കൃതമനുഷ്യനെ സംബന്ധിച്ചിടത്തോളം സര്‍വ്വസാധാരണമായ ഒരു രോഗമാണ്‌ മൂത്രാശയക്കല്ല്‌. പലവിധ കാരണങ്ങള്‍ ഈ രോഗത്തിന്‌ ഹേതുവായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ടെങ്കിലും നൂറ്‌ ശതമാനവും സംതൃപ്‌തിദായകമായ ഒരു കാരണമോ മറുപടിയോ ആധുനികശാസ്‌ത്രം നല്‍കുന്നില്ല. അച്‌ഛനമ്മമാര്‍ക്കോ സഹോദരങ്ങള്‍ക്കോ ഈ രോഗത്തിന്റെ പ്രവണത ഉണ്ടെങ്കില്‍ ആ കുടുംബത്തിലെ മറ്റ്‌ അംഗങ്ങള്‍ക്കും രോഗസാദ്ധ്യത ഉള്ളതായി കണക്കാക്കപ്പെടുന്നു. ചുട്ടുപൊള്ളുന്ന മരുഭൂമിയിലോ അല്ലെങ്കില്‍ ഉഷ്‌ണക്കൂടുതലുള്ള സ്‌ഥലങ്ങളിലോ ജോലിചെയ്യുന്നവര്‍ക്ക്‌ ശരീരത്തിലെ ജലാംശം കുറയുന്നതിന്റെ ഭാഗമായി ഈ രോഗം വരാം. മൂത്രത്തിലെ ഖരമാലിന്യങ്ങള്‍ ...
By:Guest
2014 Nov 01 | View Count:536
ഹിതകരമല്ലാത്ത ഭക്ഷണം, പ്രവൃത്തികള്‍ എന്നിവയാണ് കണ്ണുവരള്‍ച്ചയ്ക്ക്് പ്രധാനമായും കാരണമാകുന്നതെന്ന് ആയുര്‍വേദം. ഭക്ഷണം അകത്തുചെന്നാല്‍ അസ്വസ്ഥതയും പ്രശ്നങ്ങളും ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ തുടര്‍ച്ചയായി കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തെ ബാധിക്കും. ക്ഷാരം, അമ്ളം, തിക്തം(കയ്പ്) എന്നിവയുള്ള ഭക്ഷണങ്ങള്‍, അതിശീത പാനീയം, അത്യുഷ്ണ പാനീയം എന്നിവയൊക്കെ ക്രമം തെറ്റി ഉപയോഗിക്കുന്നത് പ്രശ്നമാണ്. സമയം തെറ്റിയ ഭക്ഷണം, ദഹനം പൂര്‍ത്തിയാവുന്നതിനു മുന്‍പ് അടുത്ത ഭക്ഷണം എന്നിവയും കാരണമാവാം. പ്രവൃത്തികള്‍ തീക്ഷ്ണമായ ഗന്ധം ഏല്‍ക്കുക, അധികമായി വികാരപ്രകടനം നടത്തുക, എന്തിലെങ്കിലും തുടര്‍ച്ചയായി ഏറെനേരം നോക്കിയിരിക്കുക, അമിത മദ്യപാനം, ശിരസില്‍ ആഘാതമേല്‍ക്കുക, കൂടുതല്‍ സമയം ജലത്തില്‍ മുങ്ങിക്കിടക്കുക, വളരെ ഉയര്‍ന്നതോ താഴ്ന്നതോ ആയ തലയിണ ...
By:admin
2014 Oct 16 | View Count:413
കംപ്യൂട്ടറില്ലാത്ത ലോകത്തെപ്പറ്റി ചിന്തിക്കാ നേവയ്യ. പക്ഷേ കംപ്യൂട്ടര്‍ സ്ഥിരം ഉപയോഗി ക്കുന്നവര്‍ സ്വന്തം ആരോഗ്യത്തെപ്പറ്റി ചിലതു ചിന്തിച്ചാല്‍ നന്ന്. കണ്ണുവേദന, തലവേദന, നടുവേദന, ക്ഷീണം തുടങ്ങിയ സംഗതികളൊക്കെ കംപ്യൂട്ടര്‍ ജീവികളെ കാത്തിരിക്കുന്നുണ്ട്. കംപ്യൂട്ടറിനു മുന്നിലെ ഇരിപ്പ് ശരിയാക്കുകയാണ് ആരോഗ്യം സംരക്ഷിക്കാന്‍ അത്യാവശ്യമായി ചെയ്യേണ്ടത്. കസേരയുടെയും കീബോര്‍ഡിന്റെയും മോണിട്ടറിന്റെയും സ്ഥാനം ശാസ്ത്രീയമായി ക്രമീകരിച്ചാല്‍ നീണ്ട ഉപയോഗം മൂലമുള്ള ദോഷഫലങ്ങള്‍ കുറയ്ക്കാം. മോണിട്ടറും കീബോര്‍ഡും ഉപയോഗിക്കുന്ന ആളുടെ നേരെ മുന്നില്‍ത്തന്നെ വരണം. കീബോര്‍ഡും മോണിട്ടറും മാറിമാറി ശ്രദ്ധിക്കേണ്ടിവരുമ്പോള്‍ കഴുത്തിനും കണ്ണിനും ആയാസമുണ്ടാകുന്നത് ഒഴിവാക്കാം.മോണിട്ടറും കണ്ണും തമ്മില്‍ 20-24 ഇഞ്ച് അകലമുണ്ടാകുന്നതു നന്ന്. ...
By:admin
Displaying 5-8 of 81 results.


Real Estate
Post Your Ad

koduvallyonline Visitors